വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കാന്‍ എട്ട് മടങ്ങ് ശേഷി ചില്ലറക്കാരനല്ല കോവിഡ് ഡെല്‍റ്റ വകഭേദം
കോവിഡ് വാക്‌സിന്‍ എടുക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഡെല്‍റ്റ വകഭേദത്തിന് എട്ട് മടങ്ങ് ശേഷി കൂടുതലാണെന്ന് പഠനം. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകള്‍.
ഡെല്‍റ്റ വേരിയന്റിന് അസ്ട്രാസെനെക്ക അല്ലെങ്കില്‍ ഫൈസര്‍ വാക്‌സിനുകളിലൂടെ നേടിയ പ്രതിരോധത്തില്‍ നിന്ന് മറികടക്കാന്‍ എട്ട് മടങ്ങ് കൂടുതല്‍ സാധ്യതയുണ്ടെന്നും കൊറോണയില്‍ നിന്ന് സുഖം പ്രാപിച്ച ആളുകളെ വീണ്ടും ബാധിക്കാനുള്ള സാധ്യത ഡെല്‍റ്റ വേരിയന്റിന് ആറ് മടങ്ങ് കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.
ഡെല്‍റ്റ വകഭേദത്തിന് ശരീരത്തില്‍ കൂടുതല്‍ വൈറസ് പകര്‍പ്പുകളെ സൃഷ്ടിക്കാനുള്ള ശേഷിയും കൂടുതലാണ്. ഈ രണ്ട് പ്രത്യേകതകളുമാണ് ഡെല്‍റ്റ വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ ആശുപത്രികളിലെ 9000ത്തോളം ആരോഗ്യ പ്രവര്‍ത്തകരില്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതും പഠനത്തില്‍ പറയുന്നു.